മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തി: മലയാളത്തിലെ ഉയര്‍ന്ന പ്രതിഫലം

ഒപ്പം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് പിന്നാലെ സൂപ്പര്‍ താരം മോഹന്‍ലാല്‍ പ്രതിഫലം കൂട്ടുന്നു. നിലവില്‍ മലയാളത്തില്‍ റെക്കോര്‍ഡ് പ്രതിഫലം വാങ്ങുന്നത് മോഹന്‍ലാലാണ്. 3 കോടി മുതല്‍ 3.50 കോടി വരെയാണ് മോഹന്‍ലാലിന്റെ ഒരു സിനിമക്കുള്ള പ്രതിഫലം. ഇത് കൂട്ടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ഒപ്പം 50 കോടി പിന്നിടുകയും വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ സര്‍വകാല റെക്കോര്‍ഡിലേക്കും കുതിക്കുകയാണ്. വസ്മയം, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിലും ലാല്‍ സ്വീകാര്യത നേടിയിരുന്നു. ഇതൊക്കൊയണ് മോഹന്‍ലാലിന്റെ പ്രതിഫലം കൂട്ടുന്നതിലേക്ക് എത്തിച്ചത്. മലയാളത്തിനേക്കാള്‍ ഉയര്‍ന്ന പ്രതിഫലമായിരുന്നു തെലുങ്കില്‍ മോഹന്‍ലാല്‍ വാങ്ങിയിരുന്നത്. ജനതാ ഗാരേജിലെ നായകന്‍ ജൂനിയര്‍ എന്‍ടിആറിന്റെ 19 കോടിയായിരുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന പട്ടാള ചിത്രമാണ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം. 15 കോടിക്ക് മുകളിലാണ് ഈ ചിത്രത്തിന്റെ ബജറ്റും എന്നാണ് റിപ്പോര്‍ട്ടുകള്‍.

SHARE