മന്‍ കി ബാതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമേദിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാം ആയ മന്‍ കി ബാതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മന്‍കി ബാതിന് അനുമതി തേടി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പൊതുപരീക്ഷയുമായി ബന്ധപ്പെട്ടതായിരിക്കും ഇത്തവണത്തെ മന്‍ കി ബാതിന്റെ ഉള്ളടക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടു വരെ വിവിധ ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അവസാനഘട്ട വോട്ടെടുപ്പ് സമാപിച്ചതിന്റെ തൊടുത്ത ദിവസം (മാര്‍ച്ച് ഒമ്പത്) മുതലാണ് ഇത്തവണ സി.ബി.എസ്.ഇ പൊതുപരീക്ഷ.

SHARE