വിദേശയാത്രയില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടല്‍

New Delhi: Prime Minister Narendra Modi emplane for Frankfurt on the way of his United States visit, at AFS Palam in New Delhi on Thursday . PTI Photo

 

ന്യൂഡല്‍ഹി: വിദേശ യാത്രകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുഗമിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തു വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് മുഖ്യ വിവരാവകാശ കമ്മീഷണര്‍. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ നിരസിച്ചതായി പരാതി ലഭിച്ചതോ ടെയാണ് സി.ഐ.സി ആര്‍. കെ മാഥൂര്‍ വിഷയത്തില്‍ ഇടപെട്ടത്.
വിവരാവകാശ പ്രവര്‍ത്തകനായ കര്‍ബി ദാസ് ആണ് 2017 ഒക്ടോബറില്‍ പ്രധാനമന്ത്രിയുടെ വിദേശ യാത്രയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. 2015-16, 2016-17 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രകള്‍, യാത്രയില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചത് ആരെല്ലാം, ഓരോ യാത്രക്കും ചെലവഴിച്ച തുക തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. സുരക്ഷാ കാരണങ്ങളാ ല്‍ വിവരം ന ല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി വിദേശ കാര്യമന്ത്രാലയം ആദ്യം അപേക്ഷ നിരസിച്ചു. ഇതേതുടര്‍ന്ന് പരാതിക്കാരന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രിയെ അനുഗമിച്ച സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ നല്‍കുന്നത് സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുന്നില്ലെന്നും വിവരങ്ങള്‍ നല്‍കണമെന്നും വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഇതേതുടര്‍ന്ന് പരാതിക്കാരന്‍ വീണ്ടും മന്ത്രാലയത്തെ സമീപിച്ചെങ്കിലും തൃപ്തികരമായ ഒരു വിവരവും നല്‍കിയില്ലെന്നാണ് കര്‍ബി ദാസിന്റെ പരാതി.

SHARE