ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്റെ കമ്പനിക്ക് അനധികൃത സമ്പാദ്യമുണ്ടാക്കാന്‍ അവസരമൊരുക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത് ഷായുടെ മകന്റെ കമ്പനിക്കുണ്ടായ അസ്വാഭാവിക വളര്‍ച്ച പുറത്തുവന്നതോടെയാണ് രാഹുലിന്റെ രൂക്ഷമായ പരിഹാസം.
ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.
मोदीजी, जय शाह- ‘जादा’ खा गया|
आप चौकीदार थे या भागीदार? कुछ तो बोलिए— Office of RG (@OfficeOfRG) October 9, 2017
‘കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ താങ്കള്‍ കാവല്‍ക്കാരനായി അഭിനയിക്കുകയാണോ അതോ ബിസിനസ് പങ്കാളിയാണോ’- രാഹുല്‍ ചോദിച്ചു. സേഷ്യല്‍ മീഡിയയില്‍ ട്വീറ്റിന് വന്‍ പ്രതികരണമാണ് ലഭിച്ചത്.
अमित शाह जी के बेटे की कंपनी को फायदा 2014 के बाद शुरु हुआ पता नहीं स्टार्ट अप इंडिया था या मेक इन इंडिया! #GujaratNavsarjanYatra pic.twitter.com/2uJ4h4bHVi
— Congress (@INCIndia) October 9, 2017
നോട്ട് അസാധുവാക്കിയതിലൂടെ വന്‍തോതില്‍ കള്ളപ്പണം പിടിച്ചെടുക്കാമെന്നും അത് പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി വിനിയോഗിക്കാനാകുമെന്നും വീമ്പിളക്കിയ മോദിയെ രാഹുല്‍ പരിഹസിച്ചു. നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് അമിത് ഷായുടെ മകനാണെന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.
After Darshan at Santram Mandir, Congress VP Rahul Gandhi addresses a corner meeting at Nadiad in Kheda District. #GujaratNavsarjanYatra pic.twitter.com/eW9byY3Gln
— Congress (@INCIndia) October 9, 2017
We finally found the only beneficiary of Demonetisation. It’s not the RBI, the poor or the farmers. It’s the Shah-in-Shah of Demo. Jai Amit https://t.co/2zHlojgR2c
— Office of RG (@OfficeOfRG) October 8, 2017
ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെ, രാഹുലിന്റെ ട്വീറ്റുകള്‍ക്കും ഷയറുകള്ക്കും സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് കൂടിയതായി വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ രാഹുല്‍ നടത്തുന്ന അരോപണങ്ങളും ചോദ്യങ്ങളും മീഡിയ ഏറ്റെടുക്കുകയാണ്. മോദി ഗവണ്മെന്റ് നടത്തിയ നോട്ട് നിരോധനത്തിലെ പരാജയവും സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യക്ക് സംഭവിക്കുന്ന തകര്‍ച്ചയും രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ വികാരം ഉയര്‍ത്തുന്നതായിരുന്നു വിവരം.