പൗരത്വ ബില്ല്: തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണക്കണം; നിലപാട് കടുപ്പിച്ച് മോദി

താകൂര്‍നഗര്‍: പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കിയേ തീരൂവെന്നും രാജ്യസഭയില്‍ അനുകൂലമായ നിലപാട് മറ്റുപാര്‍ട്ടികളില്‍ നിന്നുമുണ്ടാവണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് പൗരത്വ ബില്ലിനായി മോദി നിലപാട് കടുപ്പിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണക്കണമെന്നും മോദി ആവശ്യപ്പെട്ടു.
വടക്കന്‍ ബംഗാളിലെ നോര്‍ത്ത് 24 പേഗന്‍ഗസ് ജില്ലയിലെ താക്കൂര്‍നഗറിലായിരുന്നു മോദിയുടെ പ്രഭാഷണം. ബംഗ്ലാദേശില്‍ നിന്നുള്ള ദളിത് അഭയാര്‍ത്ഥികളായ മാതുവ സമുദായത്തിന്റെ ആസ്ഥാനമാണിത്.