ന്യൂഡല്‍ഹി: അമ്മയുമൊത്തുള്ള നിമിഷങ്ങളെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മറുപടി. രാഷ്ട്രീയ ലാഭത്തിനു വേണ്ടി മോദി അമ്മയെ ഉപയോഗിക്കുകയാണെന്ന് കെജരിവാള്‍ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ അമ്മയെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഞാന്‍ എന്റെ അമ്മയെ എനിക്കൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്. അവരുടെ അനുഗ്രഹം എന്നും വാങ്ങിയാണ് പുറത്തിറങ്ങാറുള്ളത്. അമ്മയെ ഞാന്‍ ഒരിക്കലും രാഷ്ട്രീയ താല്പര്യത്തിനു വേണ്ടി ലോകത്തിനു മുന്നില്‍ കൊണ്ടുവന്നിട്ടില്ല. സ്വാര്‍ത്ഥ താല്പര്യത്തോടെ അവരെ ബാങ്കിനു മുന്നില്‍ ക്യൂ നിര്‍ത്തിയിട്ടുമില്ല’- കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
മൂത്ത മകനൊപ്പം ഗാന്ധിനഗറില്‍ കഴിയുന്ന അമ്മ ഹീരാബെന്നിനെ സന്ദര്‍ശിച്ച ശേഷം മോദി ചെയ്ത ട്വീറ്റിനു മറുപടിയായാണ് കെജരിവാളിന്റെ പ്രതികരണം. ‘യോഗ ഒഴിവാക്കി അമ്മയെ കാണാന്‍ പോയി. അമ്മക്കൊപ്പമിരുന്ന് പ്രാതല്‍ കഴിച്ചു. ഒന്നിച്ചുള്ള നിമിഷം ഏറെ സന്തോഷം’- ഇങ്ങനെയായിരുന്നു മോദിയുടെ ട്വീറ്റ്. എന്നാല്‍ ഹൈന്ദവ ആചാരത്തില്‍ വിശ്വസിക്കുന്ന മോദി അമ്മയെയും ഭാര്യയെയും ഒന്നിച്ചു നിര്‍ത്താന്‍ തയാറാവണമെന്ന് കെജരിവാള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ വസതി ഏറെ വലുതാണെങ്കിലും ഹൃദയം വളരെ ചെറുതായി പോയെന്നും കെജരിവാള്‍ കുറ്റപ്പെടുത്തി.
मैं अपनी माँ के साथ रहता हूँ, रोज़ उनका आशीर्वाद लेता हूँ लेकिन ढिंढोरा नहीं पीटता। मैं माँ को राजनीति के लिए बैंक की लाइन में भी नहीं लगाता https://t.co/CT243GCiaC
— Arvind Kejriwal (@ArvindKejriwal) January 10, 2017
Skipped Yoga & went to meet mother. Before dawn had breakfast with her. Was great spending time together.
— Narendra Modi (@narendramodi) January 10, 2017