ദാല്‍ തടാകത്തില്‍ മോദി കൈവീശിക്കാണിച്ചത് ആരെ? പരിഹാസവുമായി സോഷ്യല്‍ മീഡിയ

ശ്രീനഗര്‍: നരേന്ദ്ര മോദിക്ക് ക്യാമറയോടുള്ള അമിതമായ അഭിനിവേശം പ്രസിദ്ധമാണ്. അതിന്റെ ഉദാഹരണമായി കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ദാല്‍ തടാക സഫാരി നടത്തുന്ന മോദിയുടെ വീഡിയോ എ.എന്‍.ഐയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി നിരവധി പേര്‍ രംഗത്തെത്തി.

തടാകത്തില്‍ മോദി ആരെയാണ് കൈവീശി കാണിക്കുന്നത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയ പ്രധാനമായും മുന്നോട്ട് വച്ചത്. ആളില്ലാ തടകത്തില്‍ പോലും ക്യാമറ്ക്ക് കൈവിശി കാട്ടുകയാണ് പ്രധാനമന്ത്രി മോദി ചെയ്യുന്നതെന്ന പരിഹാസവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയാണ് പരിഹാസം തുടങ്ങിവച്ചത്. ഇതേറ്റെടുത്ത് ട്രോളന്‍മാര്‍ പ്രധാനമന്ത്രിയുടെ കൈവീശല്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

SHARE