പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് വിചിത്രമായ മറുപടിയുമായി പ്രധാനമന്ത്രി

ബംഗളൂരു: പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ടത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും മതന്യൂനപക്ഷങ്ങള്‍ അവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും പാകിസ്താനെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
കര്‍ണാടകയിലെ തുമകുരുവില്‍ റാലിയിലാണ് പാകിസ്താനെ വിമര്‍ശിച്ചും പൗരത്വ ഭേദഗതി നിയമത്തെ പരോക്ഷമായി ന്യായീകരിച്ചും മോദി പ്രസംഗിച്ചത്. പാകിസ്താനില്‍ പീഡനത്തിനിരയായവര്‍ക്ക് അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് വരേണ്ടിവന്നു. എന്നാല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും പാകിസ്താനെതിരെ സംസാരിക്കുന്നില്ല. പകരം അവര്‍ ഈ അഭയാര്‍ഥികള്‍ക്കെതിരെ റാലികള്‍ സംഘടിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റിനോട് സമരം ചെയ്യുന്നവരോട് തനിക്കു പറയാനുള്ളത് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്റെ ചെയ്തികളെ പുറത്തു കൊണ്ടുവരികയാണ് ഇന്നത്തെ കാലത്തിന്റെ ആവശ്യമെന്നാണ്. നിങ്ങള്‍ക്ക് പ്രതിഷേധിക്കണമെങ്കില്‍, കഴിഞ്ഞ എഴുപതുവര്‍ഷമായുള്ള പാകിസ്താന്റെ ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തൂ എന്നും മോദി പറഞ്ഞു.
സി.എ.എക്ക് അനുകൂലമാ യി ബി.ജെ.പി നേരത്തെ നടത്തിയ ഓണ്‍ലൈന്‍ പോളുകളെല്ലാം തിരിച്ചടിച്ച പശ്ചാതലത്തിലാണ് സി.എ.എക്ക് അനുകൂല തരംഗമുണ്ടാക്കാനായി മോദി വീണ്ടും പാക് വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്.

SHARE