രാജീവ് ഗാന്ധിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മോദിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് എം.പി സുഷ്മിത ദേവാണ് ഹര്‍ജി നല്‍കിയത്.

ഒന്നാന്തരം അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി ജീവിതം അവസാനിപ്പിച്ചതെന്ന നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിലാണ് കോണ്‍ഗ്രസ് നിയമ നടപടിയിലൂടെ നീങ്ങാന്‍ തയ്യാറായത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിരന്തരം ലംഘിക്കുകയാണ് പ്രധാനമന്ത്രിയെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യാതൊരു നടപടിയും എടുക്കാന്‍ തയ്യാറാകുന്നില്ലെന്നും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

SHARE