ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മോദിയുടെ പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ഹാഷ്ടാഗിലെ അക്ഷരത്തെറ്റ്

ന്യൂഡല്‍ഹി: പൗരത്വ നിയമത്തെ പിന്തുണച്ചുള്ള മോദിയുടെ ഹാഷ്ടാഗില്‍ അക്ഷരത്തെറ്റ്. അക്ഷരത്തെറ്റ് വന്നയുടനെ ട്വിറ്ററില്‍ ആഘോഷം തുടങ്ങി. #IndiaSupportsCCA എന്നാണ് മോദിയുടെ ഹാഷ്ടാഗ്. പൗരത്വ നിയമത്തെ പിന്തുണച്ചുള്ള ബിജെപി ക്യാംപയിന്‍ ആയ #IndiaSupportsCAA എന്ന ഹാഷ്ടാഗിനെ വെല്ലുന്ന രീതിയിലാണ് തെറ്റായ അക്ഷരത്തോട് കൂടിയ ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയത്. ഇതിനെതിരെ പരിഹാസവുമായി പലരും രംഗത്തുവന്നിട്ടുണ്ട്.

എന്താണ് CCA എന്ന് ചോദിക്കുന്നത് മുതല്‍ CCAയ്ക്ക് പല നിര്‍വ്വചനങ്ങളും നല്‍കുന്നുണ്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍. കോ കരിക്കുലര്‍ ആക്ടിവിറ്റീസ് ഞങ്ങള്‍ക്കും താല്‍പര്യമുള്ള സംഭവമാണെന്നും പരിഹസിക്കുന്നവര്‍ പറയുന്നു. കല്‍ക്കട്ട ക്രിക്കറ്റ് അക്കാദമിക്ക് പിന്തുണ നല്‍കുന്നതില്‍ എനിക്ക് സന്തോഷമുണ്ടെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിക്കുന്നത്. കാത്തോലിക് ക്യാംപയിന്‍ ഫോര്‍ അമേരിക്കയെന്നും ടാഗിനെ വിശദീകരിക്കുന്നുണ്ട് മറ്റ് ചിലര്‍. ഔദ്യോഗിക അക്കൗണ്ടുകള്‍ ഉപയോഗിക്കുന്ന പലരും തെറ്റായ ഹാഷ്ടാഗ് ഉപയോഗിക്കുന്നുണ്ട്.

SHARE