മോദിയെ ക്രിസ്തുവിനോടുപമിച്ചു കണ്ണന്താനം

മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായി ടിക്കറ്റ് ലഭിച്ച അല്‍ഫോന്‍സ് കണ്ണന്താനത്തെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. കണ്ണന്താനത്തിന്റെ പല സംസാരങ്ങളെയും ഇതിനകം സോഷ്യല്‍ മീഡിയ ട്രോളി കഴിഞ്ഞിരുന്നു. എന്നാല്‍ ഏറ്റവും അവസാനമായി ക്രിസ്ത്യന്‍ സമൂഹത്തെ പ്രകോപിപ്പിക്കുന്നതാണ് കണ്ണന്താനത്തിന്റെ പരാമര്‍ശം.

കേന്ദ്ര മന്ത്രിയായ വാര്‍ത്തയെ ക്രിസ്ത്യന്‍ സമുഹം എങ്ങനെ സ്വീകരിച്ചു എന്ന ചോദ്യത്തോടുള്ള പ്രതികരണത്തിനിടെയായിരുന്നു കണ്ണന്താനത്തിന്റെ പരാമര്‍ശം. ക്രസിത്യന്‍ സമുഹത്തിന്റെ സ്വപ്‌നങ്ങളാണ് മോദിയും പങ്കുവെക്കുന്നതെന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടിയാണ് മോദി ശ്രമിക്കുന്നത്. അതാണ് ക്രിസ്തുവും ചെയ്തത്.

SHARE