മോദി സര്‍ക്കാരിന് താല്‍പര്യം മതത്തിലും വംശീയതയിലും;വിമര്‍ശനവുമായി യു.എസ് സാമ്പത്തിക വിദഗ്ധന്‍

മതം, വംശീയത എന്നിവയാണ് മോദി സര്‍ക്കാരിന് താല്‍പര്യമുള്ള വിഷയങ്ങളെന്ന് യു.എസ് സാമ്പത്തിക വിദഗ്ധന്‍. 2020ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലെത്തിക്കാന്‍ പാടുപെടേണ്ടി വരുമെന്നും സ്റ്റീവ് ഹാങ്ക് പറഞ്ഞു.ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്ന സാഹചര്യത്തിലാണ് യുഎസ് സാമ്പത്തിക വിദഗ്ധന്റെ മുന്നറിയിപ്പ്.

മതം, വംശീയത എന്നിവയിലാണ് സര്‍ക്കാറിന് താല്‍പര്യം.സാമ്പത്തിക രംഗത്ത് ഫലപ്രദമായ മാറ്റങ്ങള്‍ കൊണ്ടുവരാവുന്ന പദ്ധതികളെ ഇനിയും വൈകിയാല്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം അനുഭവിക്കേണ്ടി വരുക കടുത്ത പ്രതിസന്ധിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വായ്പയെടുക്കുന്നവരുടെ എണ്ണം കൂടുകയും തിരിച്ചടവ് കുറയുകയും ബാങ്കുകളില്‍ കിട്ടാക്കടം പെരുകുകയുമാണ്. ലോകത്തെ ഏറ്റവും വലിയ പൊലീസ് രാജ് എന്ന നിലയിലേക്കാണ് ഇന്ത്യ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

SHARE