സഞ്ജീവ് ഭട്ടിനെ തള്ളി ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചീറ്റ്

2002ല്‍ ഗോധ്രയിലെ തീവണ്ടി കത്തിക്കലിനു ശേഷം ഗുജറാത്തിലുണ്ടായ കലാപങ്ങളില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ ചീറ്റ്. അന്വേഷണ കമ്മീഷനാണ് ക്ലീന്‍ ചീറ്റ് നല്‍കിയത്. കലാപം ആസൂത്രണം ചെയ്തതല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി കലാപം തടയാന്‍ ശ്രമിച്ചെന്നു പറയുന്ന റിപ്പോര്‍ട്ടില്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നടത്തിയ ആരോപണങ്ങളും തള്ളുന്നുണ്ട്. 69 പേര്‍ കൊല്ലപ്പെട്ട ഗോധ്ര കലാപത്തിലെ 58 പ്രതികളേയും 2012ല്‍ മെട്രോപൊളിറ്റന്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.2002 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടന്ന കലാപത്തില്‍ ആയിരത്തിലധികം പേര്‍ മരിച്ചതായാണ് ഔദ്യോഗിക രേഖകള്‍ പറയുന്നത്.കലാപത്തില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തെ കുറ്റപ്പെടുത്തി സംസാരിച്ചതിന്റെ പേരില്‍ 2015ല്‍ സഞ്ജീവ് ഭട്ടിനെ പുറത്താക്കിയിരുന്നു.