പടി തട്ടി വീണ് മോദി; സുരക്ഷാ വീഴ്ച്ച തുറന്ന് കാട്ടി വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദി പടിക്കെട്ടില്‍ തട്ടി വീണ സംഭവത്തില്‍ സുരക്ഷാ വീഴ്ച്ച തുറന്ന് കാട്ടുന്ന വീഡിയോ പുറത്ത്. ഗംഗ നമാമി പദ്ധതി പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ പടി തട്ടി വീഴുന്ന വീഡിയോയിലാണ് വീഴ്ച്ച വ്യക്തമാവുന്നത്. മറ്റുള്ള പടികളെക്കാള്‍ അല്‍പം ഉയര കൂടുതലുണ്ടായിരുന്ന പടിയില്‍ തട്ടിയാണ് പ്രധാനമന്ത്രി നിലതെറ്റി വീണത്. കൈകുത്തി വീണ പ്രധാനമന്ത്രിയെ തൊട്ട് പിന്നിലുള്ള സുരക്ഷാ ഉദ്യോഗസ്ഥന്‍ പിടിച്ചെഴുന്നേല്‍പിക്കുകയായിരുന്നു. അതേ സമയം പ്രധാനമന്ത്രിക്ക് മുന്‍പേ പോയ സുരക്ഷാ ഉദ്യോഗസ്ഥനും അതേ പടിയില്‍ തട്ടിയതായും വീഡിയോയില്‍ വ്യക്തമാവുന്നുണ്ട്. എന്നാല്‍ നിലതെറ്റിയ ഉദ്യോഗസ്ഥന്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കാത്തത് സുരക്ഷാ വീഴ്ച്ചയായി വിമര്‍ശനമുണ്ട്. പടിക്കെട്ടുകള്‍ വേഗത്തില്‍ കയറുമ്പോഴായിരുന്നു അപകടം.

ഗംഗാ നദി പുനരുദ്ധാരണം ഫെഡറലിസത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണെന്ന് ദേശീയ ഗംഗ കൗണ്‍സിലിന്റെ പ്രഥമ യോഗത്തില്‍ മോദി പറഞ്ഞു. ഗംഗയുടെ ഏറ്റവും മലിനീകരിക്കപ്പെട്ട ഭാഗങ്ങള്‍ ശുദ്ധമാക്കുന്നതിനായി ആരംഭിച്ച നമാമി ഗംഗ പദ്ധതി അവലോകനവും നടന്നു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡി, കേന്ദ്ര മന്ത്രിമാരായ ഗജേന്ദ്ര സിങ് ശെഖാവത്, പ്രകാശ് ജാവ്‌ദേക്കര്‍, ഹര്‍ഷ്‌വര്‍ധന്‍ എന്നിവര്‍ പങ്കെടുത്തപ്പോള്‍ പശ്ചിമ ബംഗാള്‍ പരിപാടിയിലേക്ക് പ്രതിനിധികളെ അയച്ചില്ല

SHARE