മോദിയെക്കൊട്ടി ബി.ജെ.പിക്ക് ശക്തമായി മറുപടി നല്‍കി കനയ്യ കുമാര്‍

ന്യൂഡല്‍ഹി: കനയ്യ കുമാര്‍ മുപ്പതാമത്തെ വയസ്സിലും എന്തിന് വിദ്യാഭ്യാസം തുടരുന്നുവെന്ന ബി.ജെ.പി.യുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊട്ടി ശക്തമായി മറുപടിനല്‍കി കനയ്യ കുമാര്‍. മുബൈയില്‍ ഇന്ത്യ ടൂഡെ സംഘടിപ്പിച്ച കോണ്‍ക്ലവില്‍ ‘ഫ്യൂച്ചര്‍ ഓഫ് ഐഡന്റിറ്റി പൊളിറ്റിക്‌സ്’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലായിരുന്നു ബി.ജെ.പിയുടെ ഈ വയസ്സിലും വിദ്യാഭ്യാസം തുടരുന്നവെന്ന ചോദ്യത്തിന് കനയ്യയുടെ പ്രതികരണം.

താന്‍ മുപ്പതാമത്തെ വയസ്സില്‍ വിദ്യാഭ്യാസം തുടരന്നു എന്നു പറയുന്നുവര്‍ ഒന്നു ഓര്‍ക്കണം, ഞാനിപ്പോള്‍ പിഎച്ച്ഡിയാണ് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ എം.എ പൂര്‍ത്തിയാക്കുമ്പോള്‍ വയസ്സ് 35 ആയിരുന്നു. ഇതു മറന്നുകൊണ്ടാണ് തനിക്കെതിരെ ബി.ജെ.പി. ആരോപണമുയര്‍ത്തുന്നത് കനയ്യകുമാര്‍ പ്രതികരിച്ചു

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കുത്ത് കനയ്യയുടെ ഭാഗത്തു നിന്നുണ്ടായത്. കനയ്യയുടെ പ്രതികരണത്തിനെതിരെ ഇതുവരെ ഒരു ബി.ജെ.പി നേതാക്കളും പ്രതികരിച്ചിട്ടില്ല.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു കോളേജിലെ (ജെ.എന്‍.യു.) ഗവേഷണ വിദ്യാര്‍ത്ഥിയാണ് കനയ്യ. 2016 ജെ.എന്‍.യു. സ്റ്റുഡന്‍സ് യൂണിയന്‍ മുന്‍ പ്രസിഡന്റായ കനയ്യ കുമാര്‍ അഫ്‌സല്‍ ഗുരു വിഷയത്തില്‍ റാലിയ്ക്ക് നേതൃത്വ നല്‍കിയിതിനെ തുടര്‍ന്ന് ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കനയ്യയുടെ അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്ത് വലിയ സമരപരമ്പര തന്നെ നടന്നിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന നേതാവാണ് കനയ്യകുമാര്‍.