നെഹ്‌റു ജാക്കറ്റ് ധരിച്ചതുകൊണ്ട് മോദിക്ക് നെഹ്‌റുവാകാന്‍ സാധിക്കില്ലെന്ന് അഹമ്മദ് പട്ടേല്‍

അഹമ്മദാബാദ്: നെഹ്‌റു ജാക്കറ്റ് ധരിച്ചതുകൊണ്ട് മോദിക്ക് ഒരിക്കലും നെഹ്‌റുവാകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതുകൊണ്ട് മോദിക്ക് ഇന്ദിരാ ഗാന്ധി ആവാനും കഴിയില്ല. കുര്‍ത്ത ധരിച്ചതുകൊണ്ട് രാജീവ് ഗാന്ധിയാവാനും മോദിക്ക് സാധിക്കില്ല. നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ആകണമെങ്കില്‍ ത്യാഗങ്ങള്‍ ചെയ്യണമെന്നും പട്ടേല്‍ പറഞ്ഞു.

2014 തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടു. ബി.ജെ.പി എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലായി കഴിഞ്ഞുവെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.

SHARE