മോദി അഹങ്കാരി കാത്തിരിക്കുന്നത് ദുര്യോധനന് സംഭവിച്ചതു പോലുള്ള പതനം: പ്രിയങ്ക

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുര്യേധനനെന്ന് വിശേഷിപ്പിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണെന്നും ദുര്യോധനനു സംഭവിച്ചതു പോലുള്ള പതനമാണ് മോദി നേരിടാന്‍ പോകുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നല്ലത് ഉപദേശിക്കാന്‍ പോയ കൃഷ്ണനെപ്പോലും ബന്ധിയാക്കിയ ചരിത്രമാണ് ദുര്യോധനന്റേത്. സര്‍വനാശത്തിന്റെ കാലത്ത് വിവേകം മരിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ആരാണ് അര്‍ജുനനെന്നും ദുര്യോധനെന്നും ഈ മാസം 23ന് വ്യക്തമാകുമെന്ന് അമിത് ഷായും വ്യക്തമാക്കി.