‘പാസ്‌പോര്‍ട്ട് വലിച്ചെറിഞ്ഞ് വാരണാസിയിലേക്ക് വരൂ’; വിദേശത്തെ മോദി സ്തുതിക്കാരെ കണക്കിന് പരിഹസിച്ച് ധ്രുവ് രാത്തെ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിക്കുന്ന വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ പരിഹസിച്ച് ധ്രുവി രാത്തെ. നിവലില്‍ അമേരിക്കന്‍ പര്യടനത്തിലാണ് മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസം മുന്‍പ് അമേരിക്കയിലെ ഹൂസ്റ്റണില്‍ നടത്തിയ ഹൗഡി മോദി പരിപാടിക്ക് ചിലവാക്കിയ തുകയും ഇന്ത്യന്‍ വിദേശ നയത്തിനെ ഹനിക്കുന്ന രീതിയിലുള്ള പരാമര്‍ശവും ഇതോടെ ചര്‍ച്ചയായതാണ്.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തി വിദേശത്തുള്ള ചില ഇന്ത്യക്കാര്‍ എത്തിയതിന് പിന്നാലെയാണ് മോദി സ്തുതിക്കാരെ പരിഹസിച്ച് ധ്രുവ് രംഗത്തെത്തിയത്. പ്രിയപ്പെട്ട പ്രവാസി അങ്കിള്‍മാരെ, മോദി കീഴില്‍ ഇന്ത്യ വളരുകയാണ്. അതുകൊണ്ട് നിങ്ങള്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ട് വലിച്ചെറിഞ്ഞ് വാരണാസിയിലേക്ക് വരൂ. ധ്രുവ് രാത്തെയുടെ ഫേസ് ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്.