രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വിലകൂടും

രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കൂടും. ഇന്നു നടന്ന ജി.എസ്.ടി യോഗത്തില്‍ മൊബൈല്‍ ഫോണുകളുടെ ജി.എസ്.ടി നിരക്ക് 12 ല്‍ നിന്ന് 18 ശതമാനമാക്കി ഉയര്‍ത്തി. മൊബൈലിന്റെ അസംസ്‌കൃത വസ്തുക്കളുടെ നികുതി നിരക്കുമായി ഫോണിന്റെ നിരക്കും ഏകീകരിച്ചെന്നാണ് കേന്ദ്ര വിശദീകരണം. പാദരക്ഷകള്‍, രാസവളം, വസ്ത്രങ്ങള്‍ എന്നിവയുടെ നികുതി ഏകീകരണത്തില്‍ ഇന്ന് തീരുമാനമായില്ല.

കോവിഡ് 19 സാമ്പത്തിക രംഗത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിലപാടെടുത്തതോടെയാണ് നിരക്ക് ഏകീകരണം നീട്ടിവച്ചത്. എന്നാല്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോളിനും ഡീസലിനും വില കുറയുമെന്ന് കരുതിയിരുന്നിടത്ത് എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് കേന്ദ്രം നല്‍കിയത്.

SHARE