കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വീണ്ടും നിര്‍ത്തിവച്ചു

കശ്മീരിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദ ഗ്രൂപ്പിന്റെ ഉന്നത കമാന്‍ഡര്‍ റിയാസ് നായിക്കും മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടപടി.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും അവര്‍ അധികൃതര്‍ അറിയിച്ചു.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ബീഗ്പോറ പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ് ആരംഭിച്ചതായി പോലീസ് വക്താവ് പറഞ്ഞു. ഇന്നലെ രാത്രിയാണ് ബീഗ്‌പോറയില്‍ സൈനിക ഓപ്പറേഷന്‍ ആരംഭിച്ചത്. കഴിഞ്ഞ രാത്രി മുതല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.