മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു . കെട്ടിട നിര്‍മാണ തൊഴിലാളിയായ ഗുണ പ്രധാന്‍ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ഫോണ്‍ ചാര്‍ജുചെയ്യാന്‍ വെച്ചശേഷം തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവാണ് മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളികളായ മറ്റ് മൂന്നുപേരും യുവാവിനൊപ്പം കിടന്നുറങ്ങിയിരുന്നു. ഗുണ പ്രധാന്റെ തലയ്ക്ക് സമീപമായിരുന്നു മൊബൈല്‍ ഫോണ്‍ ചാര്‍ജുചെയ്യാന്‍ വച്ചിരുന്നത്.
നയാഗഡ് ജില്ലയിലെ റാന്‍പുര്‍ സ്വദേശിയാണ് മരിച്ച യുവാവ്.

SHARE