ന്യൂഡല്‍ഹി: ചരക്കുസേവന നികുതി മനസ്സിലാക്കാന്‍ കേന്ദ്രധനമന്ത്രാലയം മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ‘ജിഎസ്ടി റേറ്റ്സ് ഫൈന്റര്‍’ എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോഞ്ച് ചെയ്തു. ചരക്കുസേവന നികുതി അടയ്ക്കാനുള്ളവര്‍ക്ക് നികുതി നിരക്ക് മനസ്സിലാക്കാന്‍ ഉപകരിക്കുന്നതാണിത്.
ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് ഈ ആപ്പ് ലഭ്യമാവുകയന്നും ഐഫോണുകളില്‍ ‘ജി എസ് ടി ഫൈന്റര്‍ ആപ്പ്’ കൊണ്ടുവരാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.