കോട്ടക്കല്‍ : ആള്‍കൂട്ട ആക്രമണ ഭീഷണിയെ തുടര്‍ന്ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുതുപ്പറമ്പ് പൊട്ടിയില്‍ ഹൈദര്‍ അലിയുടെ മകന് ശാഹിര്‍ (22) ആണ് മരിച്ചത്.നിലമ്പൂര്‍ സ്വദേശികളാണ്് ശാഹിറിന്റെ കുടുംബം.
എട്ട് വര്‍ഷമായി പുതുപറമ്പില്‍ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഒരുു സംഘം ആളുകളെത്തി ശാഹിറിനെ ഭീഷണിപെടുത്തുകയും, മര്‍ദ്ദിക്കുകയും ചെയ്തതെന്ന് പറയുന്നു. ശാഹിറുമായി പ്രണയത്തിലായിരുന്ന കുട്ടിയുടെ ബന്ധുക്കളാണ് മര്‍ദ്ദിച്ചതെന്ന് സാഹിറിന്റെ സഹോദരന് പറഞ്ഞു. വീട്ടിലെത്തിയ യുവാവ് വിഷം കഴിക്കുകയായിരുന്നു. ആസ്പത്രിയില്‍ പ്രവേശിച്ചിരുന്ന യുവാവ് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്.15 പേര് ക്കെതിരെ പൊലീസ് കേസെടുത്തു