റാഞ്ചി: കൃഷിയിടത്തില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന് കിണറ്റിലിട്ടു. ഗുരുതരമായി പരിക്കേറ്റ കൂട്ടുകാരന് കിണറ്റില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസ് സഹായം തേടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയുളള ഗ്രാമത്തിലാണ് സംഭവം. സായ്കുള്‍ എന്ന 46കാരനാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ബിനോദ് മോണ്ടലിനെ പാടലീപുത്ര മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിനോദ് മോണ്ടല്‍ അലമുറയിട്ട് കരയുന്നതാണ് കണ്ടത്. മര്‍ദനത്തിന്റെ ആഘാതത്തില്‍ അബോധാവസ്ഥയിലായ ഇരുവരെയും അക്രമികള്‍ കിണറ്റില്‍ തളളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനോദ് കിണറ്റില്‍ നിന്ന് പിടിച്ചുകയറി മുകളിലേക്ക് എത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.