പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ഒരാളെ ആള്‍ക്കൂട്ടം കൊന്നു. കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ട കൊലപ്പെടുത്തിയത്. ത്രിപുരയിലെ ധാലൈയിലെ ജ്യോതികുമാര്‍ എന്നു പേരുള്ള യുവാവാണ് ക്രൂരമായ ആക്രമണത്തിനിരയായി കൊല ചെയ്യപ്പെട്ടത്.

കന്നുകാലികളെ കെട്ടിയിട്ട തൊഴുത്തില്‍ രാത്രിയില്‍ ജ്യോതികുമാറിനെ കണ്ട തൊഴുത്ത് ഉടമ ബഹളം വെക്കുകയായിരുന്നു. അതോടെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചു.

സംഭവത്തെ സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി യുവാവിനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെയോടെ മരിച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SHARE