ഗുജറാത്തില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹോദില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സമീപ ഗ്രാമമായ ഉന്‍ദാറിലുള്ള അജ്മല്‍ വഹോനിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മരിച്ച യുവാവിന്റെ സുഹൃത്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്. മൊബൈല്‍ മോഷ്ടാക്കളെന്ന് ആരോപിച്ചാണ് ഇരുപതോളം വരുന്ന ആളുകള്‍ യുവാക്കളെ മര്‍ദിച്ചത്.

കൊല്ലപ്പെട്ടയാളുടെയും സുഹൃത്തിന്റെയും പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷണം, കൊള്ളയടി, തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷയനുഭവിച്ച ശേഷം രണ്ട് ദിവസം മുമ്പാണ് ഇവര്‍ ജയില്‍ മോചിതരായത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

SHARE