പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം ; ബീഹാറില്‍ 44 കാരനെ തല്ലിക്കൊന്നു

ബീഹാറില്‍ പശു മോഷണം ആരോപിച്ച് അറാറിയ ജില്ലയില്‍ ഒരാളെ തല്ലിക്കൊന്നു. ഡാക് ഹാരിപൂര്‍ ഗ്രാമത്തിലാണ് സംഭവം.
മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്. അദ്ദേഹവും മറ്റുരണ്ടുപേരും ചേര്‍ന്ന് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടുകയും പിന്നീട് യാദവിനെ തല്ലിക്കൊല്ലുകയുമായിരുന്നെന്ന് റോബേര്‍ട്ട്‌സ്ഗഞ്ചിലെ എസ്.എച്ച്.ഒ ശിവ് ശരണ്‍ സാ പറഞ്ഞു. കൊല്ലപ്പെട്ടയാള്‍ നേരത്തെയും കാലിമോഷണ ആരോപണം നേരിട്ടുണ്ടെന്നും എസ്.എച്ച്.ഒ പറയുന്നു. ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും എസ്.എച്ച്.ഒ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അറാറിയയില്‍ ഒരാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. സിമര്‍ബാനി ഗ്രാമത്തിലായിരുന്നു സംഭവം.മുഹമ്മദ് കാബൂള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ തൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

SHARE