ദളിത് ബാലനെ ക്ഷേത്രത്തില്‍ കയറിയതിന് കെട്ടിയിട്ട് മര്‍ദ്ദിച്ചു

രാജസ്ഥാനില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് ബാലനെ ഒരുസംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പാലി ജില്ലയിലെ ധനേറിയയിലാണ് സംഭവം. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പോക്‌സോയും ചുമത്തി. മറ്റൊരാളുടെ പരാതിയില്‍ മര്‍ദ്ദനമേറ്റ ബാലനെയും കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

ദളിത് ബാലന്റെ കൈയ്യും കാലും കെട്ടിയിട്ട് നിലത്തിട്ട് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. ചിലര്‍ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. വിവരമറിഞ്ഞിട്ടും ആദ്യസമയത്ത് പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആരോപണമുയര്‍ന്നു.

SHARE