മന്ത്രി എംഎം മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

തിരുവനന്തപുരം: മന്ത്രി എം എം മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് മന്ത്രിയെ ഇന്നലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രിയ്ക്ക് കുറച്ചു നാള്‍ വിശ്രമം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തലയോട്ടിയ്ക്കും തലച്ചോറിനുമിടയില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കകയായിരുന്നു. ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും മറ്റു പരിശോധനകള്‍ക്കായി ആസ്പത്രിയില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

SHARE