സംസ്ഥാനത്ത് വൈദ്യുതി ഓഫ് ചെയ്യുമെന്ന വാര്‍ത്ത വ്യാജമെന്ന് മന്ത്രി എംഎം മണി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഓഫ് ചെയ്യുമെന്ന വാര്‍ത്ത വ്യാജമാണെന്ന് വൈദ്യുത മന്ത്രി എം.എം മണി. കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നാലായിരത്തോളം ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പത്തനംത്തിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫാക്കിയത്. മലപ്പുറത്ത് ആഡ്യന്‍പാറ, ഇടുക്കിയില്‍ മാട്ടുപ്പെട്ടി, പത്തനംത്തിട്ടയില്‍ റാന്നി പെരുനാട് എന്നീ ജലവൈദ്യുത നിലയങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഉല്‍പാദനം നിര്‍ത്തിയ അവസ്ഥയിലാണെന്ന് മന്ത്രി പറഞ്ഞു.

SHARE