നാലുദിവസത്തിനുളളില്‍ വൈദ്യൂതി ബന്ധം പൂര്‍ണമായും പുന:സ്ഥാപിക്കും: എം.എം മണി

തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് താറുമാറായ വൈദ്യുതി ബന്ധം നാലു ദിവസത്തിനുള്ളില്‍ പൂര്‍ണമായും പുനഃസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 25 ലക്ഷത്തോളം കണക്ഷനുകളാണ് തകരാറിലായത്. വയറിങിലെ പിഴവുകള്‍ പരിഹരിച്ച ശേഷമായിരിക്കും കണക്ഷനുകള്‍ പുനസ്ഥാപിക്കുക. സംസ്ഥാനത്തെ വിരമിച്ച കെ.എസ്.ഇ.ബി ജീവനക്കാരുടെ സഹകരണത്തോടെ സംസ്ഥാനത്തെയും കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെയും വൈദ്യുതി വകുപ്പ് ജീവനക്കാരുമാണ് കണക്ഷനുകള്‍ പുനസ്ഥാപിക്കുകയാണ് അദ്ദേഹം പറഞ്ഞു.

SHARE