ഹൈക്കോടതി വിമര്‍ശനം: തോമസ്ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം; എം.എം ഹസന്‍

തിരുവനന്തപുരം: ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ തോമസ് ചാണ്ടിയെ എത്രയും വേഗം മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ചാണ്ടിയെ രാജി വപ്പിച്ചില്ലേല്‍ അഴിമതിക്കാരനെ സംരക്ഷിച്ചതിന് മുഖ്യമന്ത്രിക്ക് മാപ്പ് പറയേണ്ടി വരും. സോളാര്‍ കേസില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ യു.ഡി.എഫ് വാദം ശരിവക്കുന്നതാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശമെന്നും എം.എം ഹസന്‍ കൊച്ചിയില്‍ പറഞ്ഞു.