സംസ്ഥാനത്ത് ഇപ്പോഴുള്ളത് നാടോടി മന്ത്രിസഭയാണെന്ന് എം.എം ഹസ്സന്‍

കൊച്ചി: മന്ത്രിസഭാ യോഗത്തിന് മന്ത്രിമാര്‍ എത്തുന്നില്ലെന്ന വാര്‍ത്തയോട് പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. മന്ത്രിമാര്‍ യോഗത്തിന് എത്താത്ത സാഹചര്യം ലജ്ജാകരമെന്ന് അദ്ദേഹം പറഞ്ഞു. വീക്ഷണം 42ാം ജന്‍മദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം മന്ത്രിമാര്‍ക്ക് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തണം. സംസ്ഥാനത്ത് ഇപ്പോഴുള്ളത് നാടോടി മന്ത്രിസഭയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കുമായി ഓടി നടക്കുകയാണ് മന്ത്രിമാരെന്നും ഹസന്‍ പറഞ്ഞു. മന്ത്രിമാര്‍ക്ക് ശമ്പളം കൊടുക്കുന്നത് ഭരിക്കാനാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

SHARE