ജയിലിലെത്തി ഫ്രാങ്കോ മുളക്കലിന്റെ കൈമുത്തി വണങ്ങി എം.എല്‍.എയുടെ ഭക്തിപ്രകടനം

പാല: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പി.സി ജോര്‍ജ് എം.എല്‍.എ സന്ദര്‍ശിച്ചു. നിരപരാധിയായ ബിഷപ്പിനെ ജയിലിലടച്ചതിന് ശിക്ഷ ഇടിത്തീയായി വരുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഫ്രാങ്കോ മുളക്കലിന്റെ കൈ മുത്തി വണങ്ങിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

മുക്കാല്‍ മണിക്കൂറോളം പി.സി ജോര്‍ജ് ഫ്രാങ്കോയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം നിരപരാധിയാണെന്ന് എനിക്ക് നൂറ് ശതമാനം ബോധ്യമായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരാണ് അദ്ദേഹത്തെ ജയിലിലാക്കിയതെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.

ഇതിനിടെ തന്നെ അധിക്ഷേപിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പി.സി. ജോര്‍ജിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. അന്വേഷണത്തിനായി കോട്ടയം എസ്.പി വൈക്കം ഡി.വൈ.എസ്.പിക്ക് പരാതി കൈമാറി. പി.സി ജോര്‍ജിനെ കൂടാതെ പാലാ രൂപത സഹായ മെത്രാന്‍ ജേക്കബ് മുരിക്കന്‍, രൂപത വക്താവ് മാത്യു ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവും കഴിഞ്ഞ ദിവസം ഫ്രാങ്കോയെ ജയിലിലെത്തി കണ്ടിരുന്നു.

SHARE