യോജിച്ചുള്ള സമരം യു.ഡി.എഫിന് മാത്രമല്ല എല്‍.എഡി.എഫിനും ബാധകമാണ്; എം.കെ മുനീര്‍

യോജിച്ചുള്ള സമരം യു.ഡി.എഫിന് മാത്രമാണ് ബാധകമെന്ന് എല്‍.ഡി.എഫ് കരുതരുതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍.എല്‍.ഡി.എഫ് വിളിക്കുന്ന സമരത്തില്‍ യു.ഡി.എഫിനെ പങ്കെടുക്കാന്‍ ക്ഷണിക്കുന്നവര്‍ തിരിച്ചും ആ മര്യാദ കാണിക്കാത്തതെന്താണെന്ന് എല്‍.ഡി.എഫ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അവര്‍ തമ്പുരാക്കന്മാരും നമ്മള്‍ അടിയാളന്മാരും ആണെന്ന് ചിന്തിക്കരുത്. താന്‍ നടത്തിയ ഉപവാസ സമരത്തിലേക്ക് എല്‍.ഡി.എഫ് എം.എല്‍.എമാരെ ക്ഷണിച്ചിരുന്നു. എന്നാല്‍ വരാന്‍ സാധിക്കില്ലെന്നായിരുന്നു മറുപടി. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഞാന്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കാന്‍ അവര്‍ക്കുള്ള പ്രശ്‌നമെന്താണെന്ന് എനിക്കറിയില്ല. മനുഷ്യ മഹാശൃഖല യോജിച്ച് നടത്താന്‍ തീരുമാനിച്ചതായിരുന്നെങ്കില്‍ ആ തീരുമാനം എടുക്കേണ്ടത് എ.കെ.ജി സെന്ററില്‍ നിന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

SHARE