സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപടികള്‍ ഇപ്പോഴും തുടരുന്നു; തെളിവുകള്‍ പുറത്ത്‌വിട്ട് എം.കെ മുനീര്‍

സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപടികള്‍ ഇപ്പോഴും തുടരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. എന്‍.പി.ആര്‍ നടപടികള്‍ സംസ്ഥാനത്ത് തുടരുന്നുവെന്നതിന് തെളിവായി അദ്ദേഹം മഞ്ചേരി നഗരസഭ, ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് സ്‌കൂളുകള്‍ക്ക് നല്‍കിയ കത്തും പുറത്ത്‌വിട്ടു. എന്‍.പി.ആറുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് ഇറക്കിയ വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിക്കാത്തത് എന്തുകൊണ്ടാണെന്നും മുനീര്‍ ചോദിച്ചു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് മഞ്ചേരി നഗരസഭ സര്‍ക്കുലര്‍ പിന്‍വലിച്ചു.

സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെച്ചു എന്ന സര്‍ക്കാര്‍ വാദം ഇതോടെ പാഴായെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍.പി.ആറുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുഭരണവകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനവും നിലനില്‍ക്കുന്നു. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഈ ഉത്തരവ് റദ്ദാക്കിയില്ലെങ്കില്‍ എന്‍.പി.ആര്‍ നടപ്പിലാക്കില്ലെന്ന പ്രഖ്യാപനം പാഴാകും.

SHARE