എം.കെ മുനീര്‍ ഐഷ ഘോഷിനെ സന്ദര്‍ശിച്ചു

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ സമാധാനപരമായ പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് ഐഷ ഘോഷിനെ മുസ്ലിംലീഗ് നേതാവ് ഡോ.എം.കെ മുനീര്‍ സന്ദര്‍ശിച്ചു.

ഫീസ് വര്‍ധനവിനെതിരെ പ്രതിഷേധിച്ചതിനാണ് നേരത്തെ ഐഷ ഘോഷിനെയടക്കം എ.ബി.വി.പി സംഘം ക്രൂരമായി മര്‍ദിച്ചിരുന്നത്.

മുഖം മൂടി ധരിച്ചെത്തിയ എബിവിപി തെമ്മാടിക്കൂട്ടമാണ് പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് നേരെയും അധ്യാപകര്‍ക്ക് നേരെയും അക്രമം അഴിച്ചുവിട്ടത്.നിരവധി പേര്‍ക്ക് എ ബി വി പി ഗുണ്ടകളുടെ ആക്രമണത്തില്‍ പരുക്കേറ്റു. ഐഷ ഘോഷിന്റെ ശിരസ്സ് പൊട്ടി രക്തമൊലിക്കുന്ന നിലയിലാണ് ഇവിടെ നിന്നു കൊണ്ടുപോയത്.

ചുറ്റികയും മറ്റ് മാരകായുധങ്ങളുമേന്തിയാണ് ഗുണ്ടാസംഘം മുഖംമൂടി ധരിച്ച് ക്യാമ്പസിലെത്തിയത്. ഹോസ്റ്റല്‍ മുറികള്‍ ഇവര്‍ അടിച്ചു തകര്‍ത്തു. എബിവിപി ഗുണ്ടയായ റിത്വിക് രാജിനൊപ്പമാണ് മുഖംമൂടി സംഘം ക്യാമ്പസിലെത്തിയതും വിദ്യാര്‍ഥികളെ ആക്രമിച്ചതുമെന്ന് ജെ എന്‍ യു മുന്‍ പ്രസിഡന്റ് സായി ബാലാജി പറഞ്ഞു. ക്യാമ്പസിനകത്തെ വാഹനങ്ങളെല്ലാം ഇവര്‍ അടിച്ചു തകര്‍ത്തു.

SHARE