ഡല്‍ഹിയില്‍ നടക്കുന്ന കലാപം അങ്ങേയറ്റം അപലപനീയം: എം.കെ മുനീര്‍മലപ്പുറം: ഡല്‍ഹിയില്‍ നടക്കുന്ന കലാപം അങ്ങേയറ്റം അപലപനീയമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. ബി.ജെ.പി സംഘ് പരിവാര്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപം പൊലീസ് നോക്കി നില്‍ക്കുകയാണ് എന്ന കാര്യം രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് തീരാകളങ്കമാണ.് പൗരത്വത്തിന് എതിരെ നടക്കുന്ന പ്രതിഷേധ അലയടികള്‍ ഇഷ്ടപ്പെടാത്ത പൗരത്വ വിവേചേനം അംഗീകരിക്കുന്നവരുടെ നേതൃത്വത്തില്‍ നടക്കുന്ന ആസൂത്രിതമായ അക്രമങ്ങള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുകയാണ്.
മതം ചോദിച്ചു കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്നത് കേട്ടുകേള്‍വിയില്ലാത്ത ഫാസിസ്റ്റ് രീതിയാണ.് ഇതിനെതിരെ നടപടിയെടുക്കേണ്ട പൊലീസ് ഭരണകൂടം അക്രമികള്‍ക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുകയാണ്. സമീപകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍ അക്രമവും കലാപവും രാജ്യത്ത് ഭീതി വിതക്കുകയാണ്. അക്രമത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണം അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണം.

SHARE