ലോക്ഡൗണ്‍ അന്തിമ പരിഹാരമാണോയെന്ന് സര്‍ക്കാര്‍ ചിന്തിച്ച് മാത്രം തീരുമാനിക്കണം; എം.കെ മുനീര്‍

കാഴിക്കോട്: ലോക്ഡൗണ്‍ അന്തിമ പരിഹാരമാണോയെന്ന് സര്‍ക്കാര്‍ ചിന്തിച്ച് മാത്രം തീരുമാനിക്കേണ്ട കാര്യമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. ട്രെയിനുകളും മറ്റും ഓടുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ പ്രായോഗികമാണോ എന്ന് പരിശോധിക്കണം. പോസിറ്റിവ് കേസുകള്‍ അറിയിക്കേണ്ടത് ജില്ലാ തലത്തിലാകണമെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തിനായി വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വരുന്നത് പ്രതിരോധ പ്രവര്‍ത്തങ്ങളെ ബാധിക്കുമെന്നും എം.കെ മുനീര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ആയിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

SHARE