മീടൂ ആരോപണം; വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതായി സൂചന

ന്യൂഡല്‍ഹി: മീടൂ ക്യാമ്പെയിനില്‍ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെച്ചതായി സൂചന. മീടൂ ക്യാമ്പെയിനില്‍ വിദേശ മാധ്യമ പ്രവര്‍ത്തകയടക്കം നിരവധി സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ആരോപണമുന്നയിച്ചതോടെ എം.ജെ അക്ബറിനെതിരെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.

വിദേശത്തായിരുന്ന അക്ബര്‍ ഇന്ന് രാവിലെ ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. അതേസമയം ആരോപണത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹമോ സര്‍ക്കാര്‍ വൃത്തങ്ങളോ തയ്യാറായിട്ടില്ല.

വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താന്‍ എംജെ അക്ബര്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ചില പ്രമുഖ മാധ്യങ്ങളും അദ്ദേഹത്തിന്റെ രാജി സ്ഥിരീകരിച്ച് വാര്‍ത്തകളും പുറത്തുവിടുന്നുണ്ട്. എന്നാല്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

SHARE