കോവിഡ് ബാധിതരില്‍ വര്‍ധന; മിസോറം വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക്

കോവിഡ് ബാധിതരില്‍ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ മിസോറം ചൊവ്വാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. മിസോറാം മുഖ്യമന്ത്രി സോറാംതംഗയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്.

കേന്ദ്രനിര്‍ദേശപ്രകാരം രാജ്യം ജൂണ്‍ 8 മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നടപ്പാക്കിത്തുടങ്ങിയതിനിടെയാണ് മിസോറാമില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മിസോറമില്‍ ഇതുവരെ 24 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ മാത്രമാണ് രോഗമുക്തി നേടിയത്.

SHARE