കോട്ടയം: മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ മിയ ജോര്‍ജ് വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ ബിസിനസുകാരന് അശ്വിന് ഫിലിപ്പ് ആണ് വരന്. മെയ് 31ന് അശ്വിന്റെ വീട്ടില്‍ വച്ചായിരുന്നു വിവാഹ നിശ്ചയം.
വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് എന്നും കോവിഡിന്റെ പശ്ചാത്തലത്തില്‍ കുറച്ചു മാസങ്ങള്‍ക്കു ശേഷമായിരിക്കും വിവാഹമെന്നും നടി പറഞ്ഞു.

പാലാ സ്വദേശിനിയായ മിയ ടി.വി സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്കു വന്നത്. അല്ഫോണ്സാമ്മ എന്ന സീരിയലില്‍ പ്രധാന വേഷം അവതരിപ്പിച്ചു. ചേട്ടായീസ്, റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ അല്‍ മല്ലു എന്ന സിനിമയിലാണ് അവസാനമായ വേഷമിട്ടത്.
തമിഴില്‍ അമരകാവ്യം, ഇന്ട്രു നേട്ര് നാളൈ, വെട്രിവേല്‍, ഒരു നാള് കൂത്ത്, റം, യെമന്‍ എന്നീ സിനിമകളിലും അഭിനയിച്ചു. തമിഴിലും മലയാളത്തിലുമായി മൂന്നു ചിത്രങ്ങള്‍ വൈകാതെ തിയേറ്ററിലെത്തും.