പെര്‍ത്ത്: വീണ്ടുമൊരു ഫ്ളയിങ് ക്യാച്ചിന് കൂടി സാക്ഷിയായി ക്രിക്കറ്റ് ലോകം. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലാണ് അമ്പരപ്പിക്കുന്ന ക്യാച്ച് പിറന്നത്. മിച്ചല്‍ മാര്‍ഷാണ് ഈ ക്യാച്ച് കൈപിടിയിലൊതുക്കിയത്. അതിവേഗ പിച്ചുകളിലൊന്നായ പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ സ്റ്റീഫന്‍ കുക്ക് ആണ് മിച്ചല്‍ മാര്‍ഷിന്റെ അല്‍ഭുത ക്യാച്ചില്‍ പുറത്തായത്. സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറിലെ നാലാം പന്താണ് വിക്കറ്റ് എടുത്തത്. അതിവേഗത്തില്‍ വന്ന പന്തിനെ പ്രതിരോധിക്കുന്നതില്‍ കുക്ക് പരാജയപ്പെട്ടു. ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് പൊന്തിയെങ്കിലും സ്ലിപ്പില്‍ അതിമനോഹരമായി മിച്ചല്‍ മാര്‍ഷ് പിടികൂടുകയായിരുന്നു.
ആ കാഴ്ച കാണാം…
Home boy Mitch Marsh takes a screamer, Aussies off to a flyer @WACA_Cricket #ausvsa pic.twitter.com/oBpAmwwuzp
— david prestipino (@winestein32) November 3, 2016
don’t miss: ഇങ്ങനെയും വിക്കറ്റ് പോകും! കൗതുകമായി ആമിറിന്റെ റണ്‍ഔട്ട്