‘ആദ്യം ഇന്ത്യയെന്ന് എഴുതാന്‍ പഠിക്കൂ’;സമൂഹമാധ്യമങ്ങളില്‍ പരിഹാസ്യരായി ബി.ജെ.പി

‘ആദ്യം ഇന്ത്യ എന്ന് എഴുതാന്‍ പഠിക്കൂ.’ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താന്‍ പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയിലെ ബാനറിലെ തെറ്റാണ് സമൂഹമാധ്യമങ്ങളില്‍ ബി.ജെ.പിയെ പരിഹാസ്യരാക്കിയിരിക്കുന്നത്.

‘വ്യാജപ്രചാരണങ്ങള്‍ തിരിച്ചറിയുക. പൗരത്വ ഭേദഗതി നിയമം. അനുകൂല സമ്പര്‍ക്ക യജ്ഞം’ എന്നാണ് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പരിപാടിയുടെ ലക്ഷ്യം. എന്നാല്‍ ഇതില്‍ ഇന്ത്യ എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ ഉണ്ടായ അശ്രദ്ധയാണ് ചിരി പടര്‍ത്തിയത്. ആകുന്നത്. ‘INDIA’ എന്ന് എഴുതുന്നതിന് പകരം ‘INIDA’എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്.

ബിജെപി ഷൊര്‍ണൂര്‍ മണ്ഡലം പ്രസിഡന്റിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. നളിന്‍കുമാര്‍ കട്ടീല്‍ എം.പി, സി.കെ പത്മനാഭന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് രാജ്യത്തിന്റെ പേരുപോലും തെറ്റിച്ചെഴുതിയിരിക്കുന്നത്.

SHARE