കാശി, മഥുര ക്ഷേത്രങ്ങള്‍ വീണ്ടെടുക്കുന്നത് കാര്യം എല്ലായ്‌പ്പോഴും കാവി രാഷ്ട്രീയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യമാണെന്നും അതിന്റെ ലക്ഷ്യത്തിനായി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും ബിജെപി നേതാവ് വിനയ് കത്യാര്‍. കാശി, മഥുര എന്നിവിടങ്ങളില്‍ അയോധ്യയിലെന്നപോലെ പള്ളി പൊളിച്ചുള്ള ക്ഷേത്രനിര്‍മ്മാണം സാധ്യമാക്കുന്ന വഴികളെക്കുറിച്ച് ബിജെപി ആലോചിക്കുമെന്ന കാര്യത്തില്‍ ഔട്ട്ലുക്കിനോട് സംസാരിക്കുകയായിരുന്നു കത്യാര്‍.

ഔട്ട്‌ലുക്ക്: 90 കളിലെ സംഘപരിവറിന്റെയും മറ്റ് ഹിന്ദു സംഘടനകളുടെയും മുദ്രാവാക്യമായിരുന്നു ‘അയോദ്ധ്യ തോ ജങ്കി ഹായ്, കാശി-മഥുര ബാക്കി ഹായ്’ (അയോദ്ധ്യ ഒരു കാഴ്ച മാത്രമാണ്, കാശി-മഥുര അവശേഷിക്കുന്നു) എന്നത്. ഇപ്പോള്‍ അയോദ്ധ്യ പൂര്‍ത്തിയായി, നിങ്ങളുടെ കാര്യ പദ്ധതിയില്‍ കാശിയും മഥുരയും അടുത്തതാണോ?
കത്യാര്‍: കാശി, മഥുര എന്നിവിടങ്ങളിലെ ക്ഷേത്ര നിര്‍മ്മാണം ഞങ്ങളുടെ അജണ്ടയിലുണ്ട്. ഞങ്ങളുടെ ലക്ഷ്യം നേടുന്നതിനുള്ള വഴികള്‍ ഞങ്ങള്‍ ഇരുന്ന് ചര്‍ച്ച ചെയ്യും. ഇത് എളുപ്പമുള്ള കാര്യമല്ല, സമയമെടുക്കും.
ഔട്ട്‌ലുക്ക്: കാശിയിലും മഥുരയിലും അല്ല അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പല ബിജെപിയും വിശ്വ ഹിന്ദു പരിഷത്തും നേതാക്കളും പറഞ്ഞു?
കത്യാര്‍: ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ പോകുന്നു. അതോടെ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കും. പിന്നെ രാമക്ഷേത്രത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ‘ശില പൂജ’യ്ക്ക് ശേഷം കാശിയിലും മഥുരയിലും ക്ഷേത്ര നിര്‍മ്മാണത്തിനായി സമാഹരണം ആരംഭിക്കാം.
ഔട്ട്‌ലുക്ക്: ഇക്കാര്യത്തില്‍ ബിജെപി നേതാക്കളുമായി എന്തെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ?
കത്യാര്‍: ഇക്കാര്യത്തില്‍ ഇതിനകം നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കാശി, മഥുര, അയോദ്ധ്യ എന്നീ മൂന്ന് സ്ഥലങ്ങളും പിടിച്ചടുക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെയും തര്‍ക്ക സ്ഥലങ്ങള്‍ തിരിച്ചെടുക്കുന്നത് എല്ലായ്‌പ്പോഴും ഞങ്ങളുടെ പ്രധാന നിര്‍ദേശങ്ങളാണ്. ഇപ്പോള്‍ നമ്മുടെ അയോദ്ധ്യ ദൗത്യം പൂര്‍ത്തിയായി ഇനി കാശിയും മഥുരയും സംഭവിക്കും.
ഔട്ട്‌ലുക്ക്: കാശിയിലെ ഗ്യാന്‍വാപ്പി മസ്ജിദുംം മഥുരയിലെ ഷാഹി ഇദ്ഗ മസ്ജിദു 1991 ലെ ‘ആരാധനാലയം’ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നതാണല്ലോ. 1947 ഓഗസ്റ്റ് 15 ന് നിലവിലുണ്ടായിരുന്ന ആരാധനാലയത്തിന്റെ മത സ്വഭാവത്തെ ഈ നിയമം സംരക്ഷിക്കുന്നില്ലേ?
കത്യാര്‍: സംരക്ഷിക്കപ്പെടട്ടെ. പക്ഷേ മസ്ജിദുകള്‍ അവിടെനിന്നും നീക്കം ചെയ്യേണ്ടതുണ്ട്. എന്താണ് സംഭവിക്കുക എന്ന് നമുക്ക് കാത്തിരിന്നു കാണാം.
ഔട്ട്‌ലുക്ക്: രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കത്തില്‍ രാജ്യം വന്‍ രക്തച്ചൊരിച്ചിലിനും വര്‍ഗീയ കലാപത്തിനുമാണ് സാക്ഷ്യം വഹിച്ചത്. ഇത് കൂടുതല്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
കത്യാര്‍: ലക്ഷ്യം നേടാന്‍ മരിക്കാന്‍ വരെ ഞങ്ങള്‍ തയ്യാറാണ്.കൊല്ലപ്പെടുന്നവര്‍ക്ക് പിന്നാലെ കൂടുതല്‍ പേര്‍ ലക്ഷ്യം നേടിയെടുക്കാനായി മുന്നോട്ട് വരും.
ഔട്ട്‌ലുക്ക്: ഇപ്പോള്‍ കാശി, മഥുര ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു മുന്നോട്ട് വരാന്‍ ബിജെപി നേതാക്കളും ആഗ്രഹിക്കുന്നുവെന്ന് താങ്കല്‍ കരുതുന്നുവോ?
കത്യാര്‍: രാമജന്മഭൂമി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ബിജെപിയാണ്. ഇപ്പോള്‍ അയോദ്ധ്യ പൂര്‍ത്തിയായി, മറ്റ് രണ്ട് ക്ഷേത്രങ്ങളും ഇപ്പോള്‍ നമ്മുടെ റഡാറിലാണ്.
ഔട്ട്‌ലുക്ക്: ഗ്യാന്‍വാപി, ഷാഹി ഇദ്ഗാ മസ്ജിദ് സംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയില്‍ ഇതിനകം ഹര്‍ജികള്‍ നിലവിലുണ്ടല്ലോ?
കത്യാര്‍: അങ്ങനെ സംഭവിക്കട്ടെ. ഞങ്ങള്‍ അത് മുന്നോട്ട് കൊണ്ടുപോകും.
ബിജെപി എംപിയായിരിക്കെ ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ഉടന്‍ തന്നെ തേജ് മന്ദിറാക്കി മാറ്റുമെന്നും പറഞ്ഞ നേതാവാണ് വിനയ് കത്യാര്‍. താജ് മഹോത്സവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് എംപിയുടെ വിവാദ പരാമര്‍ശം.
ആഗസ്ത് 5നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിത്തുന്ന അയോധ്യയിലെ ഭൂമി പൂജയും ശിലാസ്ഥാപനവും നടക്കുന്നത്. കോവിഡ് മഹാമാരിക്കിടെ നടക്കുന്ന ഭൂമിപൂജ പരിപാടിയില്‍ പൂജാരിമാര്‍ ഉള്‍പ്പെടെ 200 ലേറെ പേരാണ് പങ്കെടുക്കുന്നത്. ഇതിനിടെയാണ് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന് കോവിഡ് സ്ഥിരീകരിക്കുന്നതും യുപി മന്ത്രി കോവിഡ് ബാധിച്ച് മരിക്കുന്നതും. അതിനിടെ പൂജയില്‍ പങ്കെടുക്കേണ്ട പൂജാരിമാരിലും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ആഗസ്ത് 5ന് തന്നെ ഭൂമിപൂജ നടത്തുമെന്നാണ്് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.