എട്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ആഷിക്കിന്റെ മൃതദേഹം കണ്ടെത്തി

കോടഞ്ചേരി: പതങ്കയത്ത് ഒഴുക്കില്‍ പെട്ട് കാണാതായ കൊണ്ടോട്ടി സ്വദേശി ആശിഖിന്റെ മൃതദേഹം കണ്ടെത്തി. പതങ്കയം ജലവൈദ്യുത പദ്ധതിയോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ മാത്രമാണ് പുറത്തേക്ക് കാണാനുള്ളത്. മൃതദേഹം പുറകത്തെടുക്കാനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞ ബുധനാഴ്ച തിരുവോണ നാളിലാണ് ആശിഖ് ഒഴുക്കില്‍പെട്ടത്. കഴിഞ്ഞ എട്ട് ദിവസങ്ങളായി മൃതദേഹം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് മുക്കം ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും എൻ.ഡി.ആർ.എഫ് ന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ബോട്ട് ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു.

SHARE