മിസൈല്‍ ആക്രമണം: ഭീതിയുടെ മുള്‍മുനയില്‍ പശ്ചിമേഷ്യ

 

ദമസ്‌ക്കസ്: സിറിയയില്‍ ഇറാന്‍-ഇസ്രാഈല്‍ പോരാട്ടം രൂക്ഷം. സിറിയയില്‍ നിന്ന് ഇറാനെ പുറത്താക്കണമെന്ന് താക്കീതുമായി ഇസ്രാഈല്‍. സിറിയില്‍ ഇസ്രാഈല്‍ നടത്തുന്ന മിസൈല്‍ ആക്രമണത്തെ അപലപിച്ച് ഇറാന്‍. ഇരു രാജ്യങ്ങളും നേര്‍ക്കു നേര്‍ കൊമ്പ് കോര്‍ത്തതോടെ പശ്ചിമേഷ്യ യുദ്ധസമാന അവസ്ഥയില്‍.
സിറിയയില്‍ നിന്ന് ഇറാനെ പുറത്താക്കണമെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാന്‍ ആവശ്യപ്പെട്ടു. സിറിയിയിലെ ഇറാന്‍ കേന്ദ്രങ്ങളിലേക്ക് മിസൈല്‍ തൊടുത്തു വിട്ട സംഭവത്തിലാണ് ഈസ്രാഈല്‍ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. സിറിയിയിലെ ഭരണകൂടത്തിന് സന്ദേശം നല്‍കുകയാണ്. എന്തെന്നാല്‍, ഇറാനിനെ രാജ്യത്തു നിന്നു പുറത്താക്കുക എന്നത്. ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയ ജൂലന്‍ കുന്നുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഒരിക്കലും ഇറാന്‍ സിറിയയെ സഹായിക്കാന്‍ പോകുന്നില്ല. അവര്‍ നിങ്ങള്‍ക്ക് വിനാശം വരുത്തുകയേ ചെയ്യുകയുള്ളു.

SHARE