മിസ് കേരള 2019; അഴകിന്റെ റാണിയായി ആന്‍സി കബീര്‍

മിസ് കേരള 2019ല്‍ സൗന്ദര്യ റാണിയായി അന്‍സി കബീര്‍. കൊച്ചി ലേ മെറിഡിയനില്‍ നടന്ന സ്വയംവര ഇംപ്രസാരിയോ മിസ് കേരള മത്സരത്തില്‍ 22 പേരെ പിന്തള്ളിയാണ് തിരുവന്തപുരം സ്വദേശിനിയായ അന്‍സി കബീര്‍ വിജയിച്ചത്.

അന്‍ജന ഷാജന്‍ ഫസ്റ്റ് റണ്ണറപ്പും അന്‍ജന വേണു സെക്കന്റ് റണ്ണറപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു. 2018ലെ മിസ് കേരള പ്രതിഭാ സായിയും സിനിമാ അഭിനേതാവ് ഷെയിന്‍ നിഗവും ചേര്‍ന്ന് പുതിയ അഴകിന്റെ റാണിയെ കിരീടമണിയിച്ചു. മിസ് കണ്‍ജിനിയാലിറ്റിയായി തെരഞ്ഞെടുത്തതും ആന്‍സി കബീറിനെയാണ്.

മത്സരത്തിന്റെ വിധികര്‍ത്താക്കളായത് സംവിധായികയും കോസ്റ്റ്യൂം ഡിസൈനറുമായ റോഷ്ണി ദിനകര്‍, യൂട്യൂബ് ചാനലായ കരിക്കിന്റെ ഫൗണ്ടറും ക്രിയേറ്റീവ് ഹെഡുമായ നിഖില്‍ പ്രസാദ്, കൊറിയോഗ്രാഫര്‍ സജ്‌ന നജാം, നര്‍ത്തകിയും അഭിനേത്രിയുമായ പാരീസ് ലക്ഷ്മി, കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍, സ്റ്റാലിയണ്‍ ഗ്രൂപ്പ് ചെയര്‍മാനും ഡയറക്ടറുമായ രാജീവ് നായര്‍, നേവല്‍ വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സതേണ്‍ റീജിയണ്‍ പ്രസിഡന്റ് സപാന ചാവ്‌ല, കഥകളി ആര്‍ട്ടിസ്റ്റ് ഹരി പ്രിയ നമ്പൂതിരി എന്നിവരായിരുന്നു.

ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് റൗണ്ടുകളാണ് ഉണ്ടായിരുന്നത്. ആദ്യ റൗണ്ടില്‍ കണ്ടംപററി വേഷത്തിലും രണ്ടാം റൗണ്ടില്‍ ഗൗണിലും മൂന്നാം റൗണ്ടില്‍ ട്രെഡീഷണല്‍ സാരിയിലും സുന്ദരിമാരെത്തി. വിധികര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് വളരെ വേഗത്തിലാണ് ഓരോരുത്തരും മറുപടി പറഞ്ഞത്.

മറ്റ് സൗന്ദര്യ പട്ടങ്ങള്‍ നേടിയത് ഇവരാണ്: മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ഫോട്ടോജെനിക് അന്‍ജന ഷാജന്‍, മിസ് ടാലന്റ് മാളവിക ഹരീന്ദ്രനാഥ്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ നവ്യ ദേവി, സോഷ്യല്‍ മീഡിയ സ്റ്റാര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ ചിത്തിര ഷാജി, മിസ് ബ്യൂട്ടിഫുള്‍ ഐസ് അഗ്രത സുചിന്‍, മിസ് വൈസ് ബി അഞ്ജലി, മിസ് ഫിറ്റ്‌നെസ് സിഎസ് ഗ്രീഷ്മ, മിസ് കേരള ടിക് ടോക് സ്റ്റാര്‍ ആര്‍ദ്ര ഷാജന്‍ (അഞ്ച് ലക്ഷം ഫോളോവേഴ്‌സ്). ആറ് ദിവസം കൊണ്ട് സുന്ദരികളെ മത്സരത്തിനായി ഒരുക്കിയത് നൂതന്‍ മനോഹറും പ്രിയങ്ക ഷായുമാണ്.

SHARE