കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍

ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ദിനപ്പത്രത്തിന്റെ ചെയര്‍മാനുമാണ്.

രാഷ്ട്രപതി ഭവനാണ് ഉത്തരവിറക്കിയത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവിയും അപ്രതീക്ഷിതമായിട്ടായിരുന്നു കുമ്മനത്തെ തേടിയെത്തിയത്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കുമ്മനത്തിന്റെ പേര് പരിഗണിച്ചത്.1987ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജിവച്ച അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി.

SHARE