മിസൈദ് കോവിഡ് ആശുപത്രിയില്‍ നിന്നും അവസാന രോഗിയും പുറത്തിറങ്ങി

ഖത്തറിലെ മിസൈദ് കോവിഡ് ഹോസ്പിറ്റലില്‍ നിന്നും അവസാനത്തെ കോവിഡ് രോഗിയും അസുഖം ഭേദമായി പുറത്തിറങ്ങി. രാജ്യത്ത് മുഴുവന്‍ രോഗികളും ഡിസ്ചാര്‍ജ്ജ് ആയ രണ്ടാമത്തെ ആശുപത്രിയാണിത്. രാജ്യത്ത് നിലവിലുള്ള രോഗികളുടെ എണ്ണം 3195 ആയി കുറഞ്ഞു. 53 വയസ്സുള്ള വ്യക്തിയുടെ മരണമാണ് ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതോടെ ആകെ മരണസംഖ്യ 151 ആയി. 450 പേര്‍ക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 477 പേര്‍ക്ക് കൂടി രോഗം ഭേദമാകുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 101637 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ രോഗികളായിക്കഴിയുന്നവരുടെ എണ്ണം ഇതോടെ 3195 ആയി കുറഞ്ഞു. നേരത്തെ റാസ് ലഫാന്‍ കോവിഡ് ഹോസ്പിറ്റലില്‍ നിന്നും മുഴുവന്‍ രോഗികളും ഡിസ്ചാര്‍ജ്ജ് ആയിരുന്നു. 52 പേരെ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. കാര്യമായ രോഗാഗവസ്ഥയുള്ള അഞ്ച് പേരെ അത്യാഹിത വിഭാഗത്തിലേക്കും മാറ്റി.

SHARE